മഞ്ചേരിയില്‍ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം
മഞ്ചേരി: മഞ്ചേരിക്കടുത്ത് കാരക്കുണ്ടില്‍ ജീപ്പും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.
നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട് സ്വദേശിനിയായ ബീയുമ്മ, അവരുടെ പേരമകന്‍ ഇസ്മായീല്‍ എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 7.30നാണ് അപകടം നടന്നത്. വഴിക്കടവില്‍ നിന്നും കോഴിക്കോട്ടേയ്ക്കു പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.
ബസുമായി കൂട്ടിയിടിച്ചശേഷം എതിരെ വന്ന ഒരു മിനിലോറിയും ജീപ്പിലിടിച്ചു. മരിച്ചവരും പരുക്കേറ്റവരും ജീപ്പ് യാത്രക്കാരാണ്.












Click it and Unblock the Notifications