കാന്‍ഷി റാം അന്തരിച്ചു
ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകനായ കാന്‍ഷി റാം (72) അന്തരിച്ചു. ദില്ലിയില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ അസുഖങ്ങളുടെ പിടിയിലായിരുന്നു കാന്‍ഷിറാം. അന്ത്യ കര്‍മ്മങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ നിഗംബോധ് ഘാട്ടില്‍ വച്ച് നടത്തും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം ചിതാഭസ്മം ഡല്‍ഹിയിലെയും ലക്നൗവിലേയും പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുന്നതാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
1934 ല്‍ പഞ്ചാബിലെ റോപാര്‍ ജില്ലയിലുള്ള ഘുന്ഘാ ഗ്രാമത്തിലാണ് കന്‍ഷിറാം ജനിച്ചത്. ബി എസ്സി പാസായ ഇദ്ദേഹം സര്‍വേ ഓഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്നു. 1965 ല്‍ അംബേദ്കര്‍ ജയന്തിക്കുള്ള അവധി നിര്‍ത്തലാക്കിയ പ്രശ്നത്തോടെയാണ് കന്ഷിറം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. എഴുപതുകളുടെ തുടക്കത്തില്‍ അദ്ദേഹം ഓള് ഇന്ത്യാ ബാക്ക്വേഡ് ആന്റ് മൈനോറിട്ടി എംപ്ലോയീസ് ഫെഡറേഷന് എന്ന സംഘടന രൂപീകരിച്ചു.
ദളിതര്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് 1984 ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപിച്ചു.
2001ല്‍ ബിഎസ്പിയുടെ നേതൃത്വം കാന്‍ഷിറാം മായാവതിക്ക് കൈമാറി. കാന്‍ഷിറാമിനോട് ഏറെ അടുപ്പം പാലിച്ചിരുന്ന മായാവതി തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി.