പൊലീസ് സ്റേഷനില്‍ ആയുധം മോഷ്ടിക്കാന്‍ ശ്രമം
പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റേഷനില്‍ ആയുധം മോഷ്ടിക്കാന്‍ ശ്രമം നടന്നു. എല്‍എംജി അടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ സൂക്ഷിച്ച മുറിയുടെ ഭിത്തിതുരന്നാണ് മോഷണശ്രമം നടത്തിയത്.
ഭിത്തി പൂര്‍ണമായും തുരക്കാന്‍ കഴിയാഞ്ഞതിനാല്‍ മോഷ്ടാക്കള്‍ക്ക് അകത്തുകയറാന്‍ പറ്റിയിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ശബ്ദം കേട്ട് പൊലീസ് എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനായി പൊലീസ് നായയെക്കൊണ്ടുവന്നിട്ടുണ്ട്.
ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications