സുപ്രീംകോടതി നിര്‍ദേശം പാലിക്കും: കോടിയേരി
തിരുവനന്തപുരം: സുപ്രീം കോടതി വിധിയിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ പൊലീസ് പ്രതികളെ അറസ്റ് ചെയ്യുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസുകാരുടെ എട്ട് മണിക്കൂര്‍ ജോലി സമയം ഘട്ടംഘട്ടമായി നടപ്പാക്കും. കേസുകള്‍ അന്വഷിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ രൂപീകരിക്കും- മന്ത്രി പറഞ്ഞു.
കേസന്വേഷണത്തിനായി ഡിസംബര്‍ മാസത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്.












Click it and Unblock the Notifications