കൊയിലാണ്ടിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ ഞായറാഴ്ച സിപിഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രിയാണ് ഇരുകൂട്ടരും തമ്മില്‍ സംഘട്ടനം നടന്നത്. കൊയിലാണ്ടി താലൂക്കിലെ സിപിഎം ശക്തികേന്ദ്രമായ മുചുകുന്നിലുള്ള ഒരു ആര്‍എസ്എസ് ശാഖയുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് കാവല്‍ നില്‍ക്കുന്നുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ചി സിപിഎം മുചുകുന്നില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications