ചിക്കന്‍ഗുനിയ: മരണ സംഖ്യ വീണ്ടും ഉയരുന്നു
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലതാലൂക്കില്‍ ചിക്കന്‍ഗുനിയ ബാധയെത്തുടര്‍ന്ന് മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞുള്‍പ്പെടെ 11പേര്‍കൂടി മരിച്ചു.
ഇതോടെ ചേര്‍ത്തലജില്ലയില്‍ മാത്രം ചിക്കന്‍ഗുനിബാധിച്ച് മരിച്ചവരുടെ എണ്ണം 106ആയി.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ചിക്കന്‍ഗുനുയ ബാധിച്ച് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മരിച്ച രോഗിയില്‍ ചിക്കന്‍ഗുനിയ ലക്ഷണങ്ങളുണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടയില്‍ രോഗം നിയന്ത്രിക്കുന്നതിനായി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ. ദിനേശ് അറോറയുടെ നേതൃത്വത്തില്‍ കര്‍മസമിതിയും മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.
കൊതുകുനിവാരണ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചുമതല അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. സി. രാഘവന്‍, ഡോ. വി.കെ കൃഷ്ണന്‍കുട്ടി, ഡപ്യൂട്ടി ഡിഎംഒ ഡോ. ശ്രീനിവാസന്‍ എന്നിവര്‍ക്കു നല്‍കി.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.സി മാത്യു ആലപ്പുഴയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി ക്യാഷ് അവാര്‍ഡ് നല്‍കും.
നാളെമുതല്‍ കൊതുകു നിവാരണ യജ്ഞം എല്ലാവാര്‍ഡിലും ആരംഭിക്കും.












Click it and Unblock the Notifications