നീര ഉത്പാദനം പ്രോത്സാഹിപ്പിക്കും: മന്ത്രി
തിരുവനന്തപുരം: തെങ്ങില്‍ നിന്നുല്പാദിപ്പിക്കുന്ന പാനീയമായ നീരയുടെ ഉത്പാദനവും വിതരണവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ നിയമസഭയില്‍ അറിയിച്ചു.
തെങ്ങു കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിസ്വീകരിക്കുകയെന്നും മന്ത്രിപറഞ്ഞു.
സംസ്ഥാനത്തെ തെങ്ങുകര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് സിപിഎമ്മിലെ പി.വിശ്വന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നുമന്ത്രി.
ഇതിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തും. ഇതുമാത്രമല്ല തെങ്ങില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയെല്ലാം നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തീരുമനിച്ചിട്ടുണ്ട്-മന്ത്രി അറിയിച്ചു












Click it and Unblock the Notifications