മാറാട് റിപ്പോര്‍ട്ട്: കോടിയേരിയ്ക്ക് വക്കീല്‍ നോട്ടീസ്
കോഴിക്കോട്: മാറാട് ജൂഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ താന്‍ കുറ്റക്കാരനാണെന്ന് രേഖയുണ്ടെന്ന പ്രസ്താവന തിരുത്താന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായി മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എം.സി മായിന്‍ഹാജി അറിയിച്ചു.
ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത് മാര്‍ക്സിസ്റ് പാര്‍ട്ടിയെയാണ്. അക്കാര്യം ജനങ്ങളില്‍ നിന്ന് മൂടിവെയ്ക്കുന്നതിനാണ് റിപ്പോര്‍ട്ട് താമസിപ്പിച്ചതും അസത്യപ്രസ്താവനകള്‍ നടത്തിയതും- മായിന്‍ഹാജി ആരോപിച്ചു.
മാറാട്ടുണ്ടായ ആദ്യകലാപത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാണ്. തീരദേശത്ത് സമാധാനം തകര്‍ക്കാനും സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനും സിപിഎം നടത്തിയ ശ്രമങ്ങള്‍ കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്-മായിന്‍ ഹാജി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications