ഉത്തര കൊറിയ ആണവപരീക്ഷണം നടത്തി
സിയോള്‍: ഉത്തര കൊറിയ ഭൂഗര്‍ഭ ആണവ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയുടെ കേന്ദ്ര വാര്‍ത്താ ഏജന്‍സി (കെസിഎന്‍സിഎ) റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച നടത്തിയ ആണവ പരീക്ഷണത്തില്‍ ചോര്‍ച്ചയോ അപകടമോ ഉണ്ടായിട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവപരീക്ഷണം നടത്തിയതിന്റെ ഭാഗമായി തെക്കന്‍ കൊറിയയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ ഇന്ത്യന്‍ സമയം 7.05നുണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.7 ആണ്.
റിപ്പോര്‍ട്ടിനോട് അയല്‍രാജ്യങ്ങളായ ജപ്പാനും ചൈനയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആണവ പരീക്ഷണം നടത്തുമെന്ന് കഴിഞ്ഞയാഴ്ച തെക്കന്‍ കൊറിയ അറിയിച്ചിരുന്നു. പരീക്ഷണം നടത്തുന്നതിനോട് ലോകരാജ്യങ്ങള്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications