Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി വിട്ടവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കും: സോണിയ

ദില്ലി: ഡിഐസി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഉറപ്പുനല്‍കി.

തന്നെ സന്ദര്‍ശിച്ച നേതാക്കള്‍ക്കാണ് സോണിയ ഈ ഉറപ്പുനല്‍കിയത്. പി.ശങ്കരന്‍, ഡി.സുഗതന്‍, എന്‍.ഡി.അപ്പച്ചന്‍, എം.എ.ചന്ദ്രശേഖരന്‍, വി.ബലറാം എന്നിവരാണ് സോണിയയെ ദില്ലിയിലെ വസതിയില്‍ സന്ദര്‍ശിച്ചത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സോണിയ തങ്ങളോട് നിര്‍ദേശിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം പി.ശങ്കരന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ലയിക്കാമെന്ന് ഡിഐസി തീരുമാനിച്ചിരുന്നതാണ്. ആ ധാരണ നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്- ശങ്കരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+