പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തിന് ജോസഫ്
കോട്ടയം: പ്രാദേശിക പാര്‍ട്ടികളുടെ ദേശീയ തലത്തിലുള്ള സഖ്യം രൂപീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) ചെയര്‍മാന്‍ പി.ജെ.ജോസഫ് ആഹ്വാനം ചെയ്തു. ഇതിനായി അദ്ദേഹം ഉത്തരേന്ത്യയിലെ പ്രാദേശിക പാര്‍ട്ടികളുംമായി ചര്‍ച്ച ചെയ്തതായി അറിയുന്നു. മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ഇടതുമായി ചേര്‍ന്നു നില്‍ക്കുന്ന സംസ്ഥാന പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കാനുള്ള ഏതു നീക്കത്തെയും സ്വാഗതം ചെയ്യുമെമന്ന് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) ജോസഫ് ഗ്രൂപ്പുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഏകോപന സമ്മേളനത്തില്‍ ജോസഫ് പറഞ്ഞു.
1989ലെ വി.പി.സിംഗ് സര്‍ക്കാരില്‍ തന്റെ പാര്‍ട്ടി സജീവ പങ്കാളിയായിരുന്നു. ദേശീയ സഖ്യത്തിലൂടെയാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) ഇടതു മുന്നണിയിലെത്തിയത്.
കേരള കോണ്‍ഗ്രസ് (സെക്യുലര്‍) വിട്ട് ഈപ്പന്‍ വര്‍ഗീസ് തിരിച്ചെത്തുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. കേരള കോണ്‍ഗ്രസ് (സെക്യുലര്‍) രൂപീകരിക്കുമ്പോള്‍ അതില്‍ ചേര്‍ന്ന 90 ശതമാനം പേരും തന്റെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി ജോസഫ് അവകാശപ്പെട്ടു.












Click it and Unblock the Notifications