മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കല്‍ അന്വേഷിക്കും
തിരുവനന്തപുരം: ലക്ഷങ്ങള്‍ ചെലവിട്ട് മന്ത്രിമന്ദിരങ്ങള്‍ മോടിപ്പിടിപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഏത് തരം അന്വേഷണം വേണമെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വീടുകളുടെ അറ്റക്കുറ്റപ്പണിക്ക് ഇത്രയും തുക ചെലവഴിച്ചതിനെ കുറിച്ച് എല്ലാ മന്ത്രിമാര്‍ക്കും പരാതികളുണ്ട്. ടെണ്ടര്‍ വിളിക്കാതെ ചെയ്യുന്ന പണിയാണിത്. എസ്റിമേറ്റ് പോലും മന്ത്രിമാരെ കാണിക്കാറില്ലെന്നും കോടിയേരി പറഞ്ഞു.
ഔദ്യോഗിക വസതി മോടിപിടിപ്പിക്കുമ്പോള്‍ മന്ത്രിമാര്‍ വരുത്തി വയ്ക്കുന്ന ചെലവാണ് അതെന്ന നിലയില്‍ വരുത്തിവയ്ക്കുന്നത് പുനരവലോകനം ചെയ്യും. വിനോദസഞ്ചാര വകുപ്പിന്റെ ചുമതലയുള്ള കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അറ്റക്കുറ്റപ്പണി ചെയ്തശേഷം പൊതുഭരണ വകുപ്പാണ് മന്ത്രിമാര്‍ക്ക് കൈമാറുന്നത്- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications