വീട് മോടി പിടിപ്പിച്ചതില്‍ 8 ലക്ഷത്തിന്റെ ക്രമേക്കട്
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഔദ്യോഗിക വസതി മോടി കൂട്ടിയതില്‍ എട്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. പൊതുമരാമത്ത് വിജിലന്‍സ് ഡെപ്യൂട്ടി എഞ്ചിനീയര്‍ മധുവിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച കോടിയേരി ബാലകൃഷ്ണന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് എട്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. വീട് മോടി പിടിപ്പിക്കാന്‍ ഒമ്പത് ലക്ഷം രൂപ മാത്രമാണ് ചെലവായതെന്നും ബാക്കി തുക ബില്ലില്‍ ഉള്‍ക്കൊള്ളിച്ച് വെട്ടിപ്പ് നടത്തിയതായുമാണ് കണ്ടെത്തിയിരിക്കുന്നത്.
17.40 ലക്ഷം രൂപയാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ട് വീട് മോടിപിടിപ്പിച്ചത് വിവാദമായപ്പോള്‍ താന്‍ ഔദ്യോഗിക വസതിയില്‍ നിന്നും ഫ്ലാറ്റിലേക്ക് താമസം മാറ്റുന്നതായി കോടിയേരി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications