കോടിയേരിയും ദിവാകരനും വീട് മാറി
തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിച്ചതിന് ലക്ഷങ്ങള്‍ ചെലവഴിച്ച നടപടി വിവാദമുയര്‍ത്തിയതിനെ തുടര്‍ന്ന് മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും ഔദ്യോഗിക വസതികളിലെ താമസം മതിയാക്കി.
മന്ത്രി ദിവാകരന്‍ ഔദ്യോഗിക വസതിയായ സാനഡുവില്‍ നിന്ന് സ്വന്തം വീടായ ദീപത്തിലേക്ക് താമസം മാറി. മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മന്‍മോഹന്‍ ബംഗ്ലാവിലെ താമസം മതിയാക്കി എ.കെ.ജി സെന്ററിലെ ഫ്ലാറ്റിലേക്കാണ് മാറുന്നത്.
17.40 ലക്ഷം രൂപ ചെലവിട്ടാണ് മന്‍മോഹന്‍ ബംഗ്ലാവ് മോടിപിടിപ്പിച്ചത്. സാനഡു മോടി പിടിപ്പിക്കാന്‍ 11.75 ലക്ഷം രൂപയാണ് ചെലവായത്. മന്ത്രിമാരുടെ ധൂര്‍ത്ത് വിവാദമായപ്പോള്‍ ഇരുവരും തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് വീട് മാറുന്നത് പ്രഖ്യാപിക്കുകയായിരുന്നു.
വൈകീട്ട് അഞ്ചേ കാലോടെ സി.ദിവാകരന്‍ വീട്മാറ്റം പ്രഖ്യാപിച്ചപ്പോള്‍ എട്ട് മണിയോടെ മോടി പിടിപ്പിക്കല്‍ ചെലവില്‍ മുന്നിലുള്ള കോടിയേരിയും ഔദ്യോഗിക വസതിയിലെ താമസം മതിയാക്കുന്നതായി അറിയിച്ചു.
വീടുകള്‍ മോടി പിടിപ്പിച്ചതിന് ഇത്രയും തുക ചെലവായതായി നേരത്തെ അറിയില്ലായിരുന്നുവെന്ന് ഇരുമന്ത്രിമാരും പറഞ്ഞു. ഓടുകള്‍ പൊട്ടി മച്ചുകള്‍ ചോര്‍ന്നൊലിക്കുന്ന വീട് താമസയോഗ്യമല്ലാത്തതു കൊണ്ടാണ് അറ്റക്കുറ്റപ്പണി നടത്തിയതെന്നും അവിടെ എന്തൊക്കെ ചെയ്തുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മന്ത്രി ദിവാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications