വയല്‍ നികത്തുന്നത് തടയും: പാലൊളി
തിരുവനന്തപുരം: സംസ്ഥാനത്തെ വയലുകളും കുളങ്ങളും തോടുകളും നികത്തുന്നതിനെതിരെ നിയമം കൊണ്ടു വരുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനത്തെ കുളങ്ങളും തോടുകളും നിലങ്ങളും നികത്തുന്നതിനെതിരെ ശക്തമായ നടപടികളെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് ഇടപെടാന്‍ കഴിയുന്നില്ല.
നിലവിലുള്ള നിയമത്തില്‍ ധാരാളം പഴുതുകളുണ്ടെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പഴുതുകള്‍ അടച്ച് ശക്തമായ രീതിയില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. അതിന്റെ കൂടെ ബോധവത്ക്കരണവും നടത്തും - മന്ത്രി പറഞ്ഞു.












Click it and Unblock the Notifications