റെയില്‍വെ വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കും
തിരുവനന്തപുരം: റെയില്‍വെ വികസനത്തിന് മഹാരാഷ്ട്ര മാതൃകയില്‍ സംസ്ഥാനത്ത് റെയില്‍വെ വികസന കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ മേല്‍നോട്ടം വഹിക്കും. റെയില്‍ പാത ഇരട്ടിപ്പിക്കലിന് സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കും. റെയില്‍വെ വികസനം നിരീക്ഷിക്കാന്‍ എംപിമാര്‍ ഉള്‍പ്പെട്ട മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കും.
റയില്‍വേ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ മന്ത്രിമാരുടെയും എംപിമാരുടെയും റെയില്‍വെ ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുമെന്നും വിജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications