സുകുമാര്‍ അഴീക്കോട് നിയമസഭയില്‍
തിരുവനന്തപുരം: സുകുമാര്‍ അഴീക്കോട് കേരളകൗമുദിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമസഭയിലെത്തി.
കേരള കൗമുദി കൊടുത്ത പാസ് കാര്‍ഡും കഴുത്തില്‍ അണിഞ്ഞാണ് അഴീക്കോട് സഭയിലെത്തിയത്. സഭയിലെത്തിയ അഴീക്കോട് ആദ്യം സ്പീക്കറെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രസ് ഗ്യാലറിയില്‍ ഇരുന്നു.
ചില എംഎല്‍എമാര്‍ അഴീക്കോടിനെ കാണാനായി പ്രസ് ഗ്യാലറിയുടെ മുന്നിലെത്തി. സ്പീക്കര്‍ കാണണ്ട, എങ്കില്‍ ഇതൊരു അനധികൃത കൂട്ടമായി പ്രഖ്യാപിക്കും എന്ന് തന്നെ കാണാനെത്തിയ എംഎല്‍എമാരോട് അദ്ദേഹം പറഞ്ഞു.
സഭയൊക്കെ ടിവിയിലല്ലേ കണ്ടിട്ടുള്ളൂ. എല്ലാം നേരിട്ടുകാണാമെന്ന് വച്ച് വന്നതാണ്- അഴീക്കോട് പറഞ്ഞു. ഓരോ അംഗങ്ങളും ജനപ്രതിനിധികളാണെന്നുള്ള ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ഒരു ജനപ്രതിനിധിയായാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications