ഇന്‍ഫോസിസിന്റ ആദായത്തില്‍ 51% വര്‍ധന
മുംബൈ: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ ഇന്‍ഫോസിസിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 51.35 ശതമാനം വര്‍ദ്ധനവ്.
2006-07 വര്‍ഷത്തില്‍ ജൂലൈ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെയുള്ള രണ്ടാം പാദത്തില്‍ 896 കോടി രൂപയാണ് ഇന്‍ഫോസിസിസിന്റെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 592 കോടിയായിരുന്നു അറ്റാദായം.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്‍ഫോസിസിന്റെ മൊത്ത വരുമാനം 3339 കോടി രൂപയാണ്. മൊത്തവരുമാനത്തില്‍ 50.74 ശതമാനം വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തവരുമാനം 2215 കോടിയായിരുന്നു.
ഓഹരിയുടമകള്‍ക്കും ഇടക്കാല ലാഭവിഹിതം നല്‍കാനും കമ്പനി ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഓരോ ഓഹരിക്കും അഞ്ച് രൂപയാണ് ഇടക്കാല ലാഭ വിഹിതം.












Click it and Unblock the Notifications