ചിക്കന്‍ഗുനിയ: കേരളത്തിന് രണ്ട് കോടി
ദില്ലി: ചിക്കന്‍ഗുനിയ രോഗത്തെ നേരിടുന്നതിനായി കേന്ദ്രം കേരളത്തിന് 2കോടിയുടെ സഹായം അനുവദിച്ചു.
രോഗബാധയെത്തുടര്‍ന്ന് ആരോഗ്യപ്രതിസന്ധിനേരിടുന്ന സംസ്ഥാനങ്ങള്‍ക്കായി മൊത്തം 20 കോടിയുടെ സഹായധനമാണ് അനുവദിച്ചിരിക്കുന്നത്.
ചിക്കന്‍ഗുനിയ, ഡങ്കിപ്പനി എന്നിവ പടര്‍ന്ന് പിടിച്ചിരിക്കുന്ന പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രമാരുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാദാസാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിന് അനുവദിച്ചിരിക്കുന്ന തുക രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.
ചിക്കന്‍ഗുനിയ രോഗം ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രിമാരുടെ യോഗത്തിലും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്ന് രാംദാസ് വ്യക്തമാക്കി.
ചിക്കന്‍ഗുനിയ രോഗത്തെ കേരളം സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ അതിന് തയ്യാറായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനിമരണങ്ങള്‍ ഉണ്ടായ ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കാന്‍ കേരളം ആവശ്യപ്പെടുമെന്നാണ് സൂചന.
ഇതിനുപുറമെ കേരളത്തിന് 30 കോടിയുടെ അധികസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ശ്രീമതി ബുധനാഴ്ച വൈകീട്ട് രാംദാസുമായി ചര്‍ച്ചനടത്തും.












Click it and Unblock the Notifications