ഡിഐസി വിട്ടവരുടെ ലയന സമ്മേേളനം 28ന്
ദില്ലി: ഒക്ടോബര്‍ 28ന് തൃശൂരില്‍ തേക്കിന്‍കാട് മൈതാനത്ത് ഡിഐസി വിട്ടവരുടെ കോണ്‍ഗ്രസുമായുള്ള ലയനസമ്മേളനം നടക്കുമെന്ന് പി.ശങ്കരന്‍ അറിയിച്ചു. ഡിഐസി രൂപീകരണ സമ്മേളനം നടന്ന അതേ വേദിയിലാണ് ലയന സമ്മേളനവും നടക്കുന്നത്.
കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സോണിയാഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന പ്രമേയം അവതരിപ്പിക്കും. പ്രമേയാവതരണത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലെത്തും. എ.കെ.ആന്റണി, രമേശ് ചെന്നിത്തല, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇനി കോണ്‍ഗ്രസില്‍ ഗ്രൂപ്പു കളിക്കില്ലെന്ന് പി.ശങ്കരനും ബാലറാമും പറഞ്ഞു. പാര്‍ട്ടിയിലെ സീനിയോറിറ്റി പരിഗണിക്കപ്പെടുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications