സിബിഎസ്ഇയില്‍ ലൈംഗിക വിദ്യാഭ്യാസം
ദില്ലി: സിബിഎസ്ഇ അടുത്ത വര്‍ഷം മുതല്‍ കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കും.
പോഷകാഹാരം, ആരോഗ്യം, ശുചിത്വം, ശാരീരിക ക്ഷമത, മാനസികാരോഗ്യം എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനു പുറമെ മയക്കു മരുന്നിന്റെ ഉപയോഗം, ലൈംഗിക ആരോഗ്യം, എയ്ഡ്സ് എന്നിവയെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കും.
ഇതിനായി പ്രത്യേക വിഷയം ഉള്‍പ്പെടുത്തുന്നില്ല. പകരം പ്രവൃത്തികളുടെ അടിസ്ഥാനത്തിലുള്ള പരിപാടിയായാണ് ഇത് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications