കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ ബാങ്കുകള്‍ അനാസ്ഥ കാണിച്ചു: ബാങ്കേഴ്സ് സമിതി
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ അനാസ്ഥ കാണിച്ചുവെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി.
ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സമിതി യോഗത്തിലാണ് ഈ വിലയിരുത്തല്‍ ഉണ്ടായത്.
ഇടതു മുന്നണി അധികാരത്തിലേറിയപ്പോള്‍ കാര്‍ഷിക കടങ്ങള്‍ മൂലം ആത്മഹത്യ ചെയ്തവരുടെ ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള കടങ്ങള്‍ എഴുതിത്തള്ളണമെന്ന് തീരുമാനിച്ചിരുന്നു. അതനുസരിച്ച് 2006 ജൂണ്‍ ആറിന് സര്‍ക്കാരിന്റെയും ബാങ്കുകളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇത്തരം കടങ്ങള്‍ എഴുതിത്തള്ളുന്നതിനു ധാരണയുണ്ടാക്കുകയും ചെയ്തു.
എന്നാല്‍ സംസ്ഥാനത്ത് കാര്‍ഷിക കടങ്ങള്‍ മൂലം ജീവനൊടുക്കിയ 549 പേരില്‍ ആറ് പേരുടെ കാര്‍ഷിക കടങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ എഴുതിത്തള്ളിയതെന്നാണ് സമിതി കണ്ടെത്തിയിരിയ്ക്കുന്നത്.
2006 ജൂലൈ 27 വരെയുള്ള കണക്കാണിതെന്ന് സമിതി വെളിപ്പെടുത്തി. 910 കാര്‍ഷിക കടക്കേസുകളിലായി 186.4 ലക്ഷം രൂപയാണ് എഴുതിത്തള്ളേണ്ടിവരിക.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നായി 110 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.












Click it and Unblock the Notifications