ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: രണ്ടുപേര്‍ അറസ്റില്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് സിബിഐ ബുധനാഴ്ച രണ്ടുപേരെ അറസ്റുചെയ്തു.
പരീക്ഷാഭവന്‍ മുന്‍ സൂപ്രണ്ട് സി.പി വിജയന്‍ നായര്‍, മുന്‍ പരീക്ഷാ സെക്രട്ടറി രവീന്ദ്രന്‍ എന്നിവരെയാണ് അറസ്റ്ചെയ്തത്.
2001 മുതല്‍ എസ്എസ്എല്‍സി പരീക്ഷാ ചോദ്യക്കടലാസ് അച്ചടിയില്‍ നടന്ന ക്രമക്കേടുകള്‍ക്ക് ഉത്തരവാദികള്‍ എന്ന നിലയ്ക്കാണ് രണ്ടുപേരെയും അറസ്റ് ചെയ്തത്.ഈ ക്രമക്കേടുകളാണ് എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ ചോരാന്‍ പ്രധാന കാരണമെന്നും സിബിഐ വെളിപ്പെടുത്തി.
ചെന്നൈയിലെ വിശ്വനാഥന്‍ പ്രിന്റേസ് എന്ന സ്ഥാപനത്തിന് 2002ല്‍ കൂടിയ തുകയ്ക്കാണ് അച്ചടി കരാര്‍ നല്‍കിയിരുന്നതെന്നും അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തി.
വിജയന്‍ നായരെ വെള്ളിയാഴ്ചവരെ സിബിഐ കസ്റഡില്‍ വിട്ടുകൊണ്ട് സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. സിബിഐ പ്രത്യേക ജഡ്ജി കമാല്‍ പാഷയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രവീന്ദ്രനെ വ്യാഴാഴ്ച കോടതിയല്‍ ഹാജരാക്കും. 2004 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി ചോദ്യ പേപ്പര്‍ അച്ചടിയില്‍ 1.19 കോടി രൂപ സര്‍ക്കാരിന് നഷ്ടം വന്നതയി സിബിഐ വെളിപ്പെടുത്തി.












Click it and Unblock the Notifications