ശബരിമലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: തീര്‍ത്ഥാടന സീസണിന് മുന്നോടിയായി ശബരിമലയില്‍ വേണ്ട ക്രമീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിവരുകയാണെന്ന് ദേവസ്വംമന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും 19 സര്‍ക്കാര്‍ വകുപ്പുകളും സംയുക്തമായാണ് വികനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. കുടിവെള്ളം സജ്ജീകരിക്കാനും ശുചീകരണം സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതുമടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടന്നുവരുന്നത്-മന്ത്രി അറിയിച്ചു.
ശബരിമലയിലേയ്ക്കുള്ള 17 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലയ്ക്കലിലും ചാലക്കയത്തുമായി 10,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് മൂന്ന് ലക്ഷത്തോളം ഭക്തരാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. ഇത്തവണ അഞ്ച് ലക്ഷം തീര്‍ത്ഥാടകരെങ്കിലുമെത്തുമെന്നാണ് കണക്കാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications