Get Updates
Get notified of breaking news, exclusive insights, and must-see stories!

പൈതൃക നഗരം: ടൂറിസം സെക്രട്ടറി തലശേരി സന്ദര്‍ശിച്ചു

തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ പൈതൃക നഗരമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം സെക്രട്ടറി ഇ. കെ ഭരത് ഭൂഷന്‍ തലശേരിയിലെത്തി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നഗര വികസന പരിപാടികള്‍ പരിശോധിക്കുന്നതിനായി ഭരത് ഭൂഷണ്‍ എത്തിയത്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവ്, സെന്റ് ജോണ്‍സ് പള്ളി, സെന്റിനറി പാര്‍ക്ക്, ധര്‍മ്മടം ബീച്ച് , സീവ്യൂ പാര്‍ക്ക് എന്നിവിടങ്ങളില്‍ സെക്രട്ടറി സന്ദര്‍ശനം നടത്തി.

പദ്ധതിയുടെ ഭാഗമായുള്ള നഗരവികസനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നഗരസഭാ ചെയര്‍മാന്‍ കെ.പി രവീന്ദ്രനുമായി ചര്‍ച്ചചെയ്തു.

സെന്റിനറി പാര്‍ക്ക് മുതല്‍ ജവഹര്‍ ഘട്ട് വരെ കടലോര പാത നിര്‍മ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ടൗണ്‍സ്ക്വയര്‍ നിര്‍മ്മാണം ആര്‍ടിഒ ബംഗ്ലാവ്, പഴയ ജൂമാ മസ്ജിദ് , സെന്റ് ജോണ്‍സ് പള്ളി, ബീച്ച് എന്നിവയുള്‍പ്പെടുത്തിയാണ് പൈതൃക നഗരവികസന പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഇതുസംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്ന് ടൂറിസം സെക്രട്ടറി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+