കപ്പലപകടം: കോട്ടയം സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു
ടോക്കിയോ: ജപ്പാനിലുണ്ടായ കപ്പലപകടത്തില്‍ കാണാതായവരില്‍ ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശി രാജീവ് നായരുടെ മൃതദേഹമാണ് കണ്ടുകിട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.
കാമിസു തുറമുഖത്തിനടുത്ത് നിന്ന് ബുധനാഴ്ച രാവിലെയാണ് രാജീവിന്റെ മൃതദേഹം കണ്ടെടുത്തത്. വെള്ളിയാഴ്ചയായിരുന്നു ജപ്പാന്‍ തീരത്തിനടുത്ത് കപ്പലപകടം ഉണ്ടായത്.
ആസ്ത്രേലിയയില്‍ നിന്നു കാമിസു തുറമുഖത്തേക്ക് ഇരുമ്പയിര് കയറ്റിപ്പോകുന്നതിനിടയില്‍ തീപിടുത്തത്തെത്തുടര്‍ന്നാണ് ജയന്റ് സ്റെപ്പ് എന്ന ചരക്കുകപ്പലില്‍ കടലില്‍ മുങ്ങിയത്. കപ്പലില്‍ നിന്ന് മൂന്നു മലയാളികളടക്കം ഒമ്പതു ജീവനക്കാരെയാണ് കാണാതായത്മുംബേയില്‍ താമസിക്കുന്നപന്തളം കുളനട സ്വദേശി തോമസ് വില്യംസിന്റെ മൃതദേഹം നേരത്തേ കണ്ടെടുത്തിരുന്നു.
തല്വടി സ്വദേശി രമേശ് കരുണാകരപിള്ള പറവൂര്‍ കാവില്‍നട നന്ദനത്തില്‍ കെ.രമേശ് എന്നിവരാണ് കാണാതായ മറ്റ് മലയാളികള്‍.












Click it and Unblock the Notifications