ബിഎസ്എന്‍എല്‍ എസ്ടിഡി നിരക്ക് കുറച്ചു
ദില്ലി: ബിഎസ്എന്‍എല്‍ ലാന്‍ഡ്ഫോണ്‍ വരിക്കാര്‍ക്ക് വന്‍ഇളവ് പ്രഖ്യാപിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ എസ്ടിഡി നിരക്ക് കുറച്ചു. ബിഎസ്എന്‍എല്ലിന്റെ 1.16 കോടി വരിക്കാരെയും വണ്‍ഇന്ത്യ പ്ലാനിനു കീഴില്‍ കൊണ്ടുവന്നു.
ഇത് പ്രകാരം ബിഎസ്എന്‍എല്‍ ലാന്റ്ഫോണ്‍ വരിക്കാര്‍ക്ക് രാജ്യത്തെവിടെയും എസ്ടിഡി കോളുകള്‍ ഒരു മിനിട്ടിന് ഒരു രൂപ നിരക്കില്‍ വിളിക്കാം. ലോക്കല്‍ കോള്‍ നിരക്ക് മൂന്ന് മിനുട്ടിന് ഒരു രൂപയായിരിക്കും.
വണ്‍ ഇന്ത്യ പ്ലാനിന്റെ വാടക 225 രൂപയില്‍ നിന്ന് 180 രൂപയായി കുറച്ചിട്ടുണ്ട്. സൗജന്യ കോളുകളുടെ എണ്ണം മാസത്തില്‍ 50 ആയി കൂട്ടി. നേരത്തെ വണ്‍ ഇന്ത്യ പ്ലാനില്‍ മാസത്തില്‍ 25 സൗജന്യ കോളുകളാണുണ്ടായിരുന്നത്.
പുതിയ നിരക്ക് നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി എ.കെ.സിന്‍ഹ അറിയിച്ചു.












Click it and Unblock the Notifications