സപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ചു
മട്ടന്നൂര്‍: സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസ് വരാന്തയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
മട്ടന്നൂര്‍ വയാന്തോട് പാറപ്പൊയില്‍ സ്വദേശിയായ പി.പി.ഭാസ്കരനെയാണ് സിപിഎം വയാന്തോട് ബ്രാഞ്ച് കമ്മറ്റി ഓഫീസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ എട്ടരയോടെ പാര്‍ട്ടി ഓഫീസ് പരിസരത്ത് ഭാസ്കരനെ കണ്ടിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. അതിന്ശേഷമാണ് മരണം നടന്നത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല.
നിര്‍മ്മാണത്തൊഴിലാളിയായ ഭാസ്കരന്‍ അവിവാഹിതനാണ്. നാരായണിയാണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്.
സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നകെട്ടിടത്തില്‍ത്തന്നെ സിപിഐ, ജനതാദള്‍ ഓഫീസുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. മട്ടന്നൂര്‍ പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ് നടത്തി.












Click it and Unblock the Notifications