പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഫുട്ബോള്‍ ടീം രൂപീകരിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഫുട്ബോള്‍ ടിം തുടങ്ങുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് സ്പോര്‍ട്സ് മന്ത്രി എം.വിജയകുമാര്‍ നിയമസഭയെ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ കായികതാരങ്ങള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളും. സമഗ്രമായ ഒരു കായിക നയത്തിന് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതോടൊപ്പംതന്നെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്ന പരിശീലകര്‍ക്കായി കായികാചാര്യ പുരസ്കാരം ഏര്‍പ്പെടുത്തും.
പഞ്ചായത്ത് തലത്തില്‍ ആറുമാസത്തിനകം സ്പോര്‍ട്സ് കൗണ്‍സിലുകള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിയസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications