ജലസേചന പദ്ധതികള്‍ സാധ്യതാ പഠനത്തിന് ശേഷം: പ്രേമചന്ദ്രന്‍
തിരുവനന്തപുരം: സമഗ്രമായ പഠനങ്ങള്‍ക്കുശേഷം മാത്രമേ സംസ്ഥാനത്ത് പുതിയ ജലസേചന പദ്ധതികള്‍ തുടങ്ങുകയുള്ളുവെന്ന് ജലവിഭവവകുപ്പ് മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍.
ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പല പദ്ധതികളും നടപ്പാക്കിയപ്പോഴുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനുമുമ്പ് സാധ്യതാ പഠനം നടത്തുന്നതെന്ന് തീരുമാനിച്ചത്.
സാധ്യതാ പഠനം നടത്താത്തതുകൊണ്ടാണ് കഴിഞ്ഞ ബജറ്റില്‍ അഞ്ചു കോടിയുടെ ഫണ്ട് അനുവദിച്ചിട്ടും മീനച്ചില്‍ നദീതട പദ്ധതി നടപ്പാക്കാത്തതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications