Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുട്ബോള്‍ ടീമിന്റെ സെക്കന്റ്ക്ലാസ് യാത്ര: സഭയില്‍ പ്രതിഷേധം

തിരുവനന്തപുരം: ഗുഡ്ഗാവില്‍ നടക്കുന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള സംഘത്തിനെ മംഗള എക്സ്പ്രസിലെ രണ്ടാം ക്ലാസ് കംപാര്‍ട്ട്മെന്റില്‍ വിട്ടതിനെതിരെ നിയമസഭയില്‍ പ്രതിഷേധം.

പി. സി ജോര്‍ജ് (കേരള കോണ്‍ഗ്രസ്-സെക്യുലര്‍) ആണ് ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കായി ചുരുങ്ങിയത് എയര്‍ കണ്ടീഷന്‍ഡ് കമ്പാര്‍ട്ട്മെന്റെങ്കിലും ടീമംഗങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നു.

അക്കാര്യത്തില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ കാണിച്ചത് വലിയ അനാസ്ഥയാണ്. മൂന്നു ദിവസം യാത്ര ചെയ്ത് ക്ഷീണിച്ചെത്തുന്ന സംഘാംഗങ്ങള്‍ക്ക് കളിക്കളത്തില്‍ എങ്ങനെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാവുമെന്നും ജോര്‍ജ് ചോദിച്ചു.

കൂടാതെ സംഘം യാത്ര തിരിച്ച തീവണ്ടി പുറപ്പെടുന്നതുവരെ അവര്‍ക്കാവശ്യമായ ബൂട്ടുകള്‍ എത്തിയ്ക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പിന്നീട് അവ മറ്റൊരു തീവണ്ടിയില്‍ അയക്കുകയാണ് ചെയ്തത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായിത്തന്നെ പരിഗണിക്കുമെന്ന് സ്പോര്‍ട്സ് മന്ത്രി എം. വിജയകുമാര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേരള ഫുട്ബോള്‍ അസോസിയേഷന്‍, സ്പോര്‍ട്സ് കൗണ്‍സില്‍, റെയില്‍വെ എന്നിവ സംയുക്തമായാണ് കായികതാരങ്ങളുടെ യാത്രകള്‍ സജ്ജീകരിക്കുന്നത്. ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന കായികതാരങ്ങള്‍ക്കായി റെയില്‍വേ യാത്രാക്കൂലിയില്‍ ഇളവും നല്‍കുന്നുണ്ട്- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+