പുതിയ റേഷന്‍ കാര്‍ഡ് അടുത്ത വര്‍ഷം
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്ത് പുതിയ രീതിയിലുള്ള റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ സഹായത്തോടെയാണ് പുതിയ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കത്തക്ക രീതിയിലാണ് കാര്‍ഡ് രൂപകല്പന ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ ബിപിഎല്ലുകാരെ കണ്ടെത്താനുള്ള നടപടി അതിനുമുമ്പ് പൂര്‍ത്തിയാക്കും.
വിലനിലവാരം കുറയ്ക്കാനും സിവില്‍സപ്ലൈസ് വകുപ്പിലും കോര്‍പ്പറേഷനിലും നിലനില്‍ക്കുന്ന അഴിമതി കുറയ്ക്കാനും വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. മൂന്ന് രൂപയ്ക്ക് അരി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതിനുള്ള തുക ബജറ്റില്‍ അവര്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെയും എഫ്സിഐയുടെയും നയം കേരളത്തിലെ പൊതുവിതരണ രംഗത്തെ സ്തംഭിപ്പിക്കുന്നതാണെന്ന് മന്ത്രി ആരോപിച്ചു.












Click it and Unblock the Notifications