ആന്റണി സര്‍ക്കാറിനെ അട്ടിമറിയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നു: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ആന്റണി സര്‍ക്കാറിനെ അട്ടിമറിയ്ക്കാന്‍ നടന്ന നീക്കങ്ങളെക്കുറിച്ച് ഗൗരിയമ്മ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തനിയ്ക്കുംഅറിയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തി.
സത്യം എന്നും മൂടിവെയ്ക്കാനാവില്ല. അന്ന് രാഷ്ട്രീയ ഉപശാലകളില്‍ സജീവമായി നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തായെന്നുമാത്രം. അതെല്ലാവര്‍ക്കും അറിയാവുന്നതുമാണ്.
ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനവും അടക്കമുള്ള വാഗ്ദാനങ്ങളുമായി പുറകെ നടന്ന കാര്യങ്ങളെല്ലാം പരസ്യമായ രഹസ്യമാണ്- പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇതേത്തുടര്‍ന്നാണോ മന്ത്രിസഭയില്‍ നിന്നും ടി.എം.ജേക്കബിനെയും ആര്‍. ബാലകൃഷ്ണപ്പിള്ളയെയും മാറ്റി നിര്‍ത്തിയതെന്ന ചോദ്യത്തിന് അതേപ്പറ്റി അന്ന് ചോദിച്ചിരുന്നുവെങ്കില്‍ അക്കാര്യം പറയാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications