ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: മുന്‍ സെക്രട്ടറി കസ്റഡിയില്‍
കൊച്ചി: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ ബുധനാഴ്ച അറസ്റിലായ മുന്‍ പരീക്ഷാ സെക്രട്ടറി സി.രവീന്ദ്രനെ ഒക്ടോബര്‍ 24വരെ സിബിഐ കസ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി.
എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ രവീന്ദ്രനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റഡിയില്‍ വിട്ടുതരണമെന്ന സിബിഐയുടെ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
കേസില്‍ അറസ്റിലായ പരീക്ഷാഭവന്‍ മുന്‍ സൂപ്രണ്ട് സി.പി വിജയന്‍ നായരെ ബുധനാഴ്ച കോടതി സിബിഐ കസ്റിഡിയില്‍ വിട്ടിരുന്നു.












Click it and Unblock the Notifications