കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി രണ്ട് കോടി വാഗ്ദാനം ചെയ്തു: ഉമേഷ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണി സര്‍ക്കാറിനെ അട്ടിമറിയ്ക്കാന്‍ വി.എസ് അച്യുതാനന്ദന്‍ വാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചുവെന്ന് പ്രസ്താവിച്ച ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്കു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ജെഎസ്എസ് മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയില്‍ രംഗത്ത്.

ആന്റണി സര്‍ക്കാറിനെ അട്ടിമറിയ്ക്കാന്‍ കെ.മുരളീധരന്‍ തനിയ്ക്ക് രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഉമേഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യവുമായി മുരളീധരന്‍ തന്നെ നേരിട്ടു സന്ദര്‍ശിച്ചിരുന്നുവെന്ന് ഉമേഷ് പറഞ്ഞു.

രണ്ട് കോടി രൂപയോ അല്ലെങ്കില്‍ മന്ത്രിസ്ഥാനമോ തിരഞ്ഞെടുക്കാമെന്നായിരുന്നു വാഗ്ദാനം. സര്‍ക്കാറിനെ അട്ടിമറിയ്ക്കുന്നതുമായി ബന്ധപ്പെട്ട് വി.എസും ഗൗരിയമ്മയും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നുവെന്നും ഉമേഷ് സ്ഥിരീകരിച്ചു.

എന്നാല്‍ ഉമേഷിന്റെ വെളിപ്പെടുത്തല്‍ കെ. മരളീധരന്‍ നിഷേധിച്ചു. താന്‍ ഈ ആവശ്യവുമായി ഉമേഷിനെ സന്ദര്‍ശിച്ചിട്ടില്ല. ഇക്കാര്യം ഉമേഷ് സ്വപ്നം കണ്ടതായിരിക്കാം-ഇങ്ങനെയാണ് മുരളീധരന്‍ ഈ വെളിപ്പെടുത്തിലിനോട് പ്രതികരിച്ചത്.

സിപിഎമ്മിന്റെ സഹായത്തോടെ ഇത്തരത്തിലൊരു അട്ടിമറി ശ്രമം നടന്നതായി തനിയ്ക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X