വാഹനാപകടം: കേന്ദ്രമന്ത്രി ആര്‍.വേലുവിന് പരുക്കേറ്റു
ഹൈദരാബാദ്: കേന്ദ്രറയില്‍വേ സഹമന്ത്രി ആര്‍ വേലുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു.
ആന്ധ്രപ്രദേശിലെ മെഹ്ബൂബ്നഗര്‍ ജില്ലയില്‍ വെച്ചാണ് അപകടം നടന്നത്. മന്ത്രിയുടെ വാഹനത്തില്‍ വാന്‍ വന്നിടിച്ചതാണ് അപടകത്തിനിടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.
വാഹനത്തില്‍ മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്.
മന്ത്രിയുടെയും ഭാര്യയുടെയും പരുക്കുകള്‍ നിസ്സാരമാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥന്റെ അവസ്ഥ അല്പം ഗുരുതരമാണെന്നാണ് അറിവ്.
അച്ചാംപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം വേലുവിനെ ലാല്‍പേട്ടിലെ റിയില്‍വേ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.
സൗത്ത് സെന്‍ട്രല്‍ റിയില്‍വേയുടെ റൂബി ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ചയാണ് മന്ത്രി ഇവിടെയെത്തിയത്.
വെള്ളിയാഴ്ച ഭാര്യയോടൊപ്പം ശ്രീശൈലം ക്ഷേത്രത്തില്‍ ദര്‍ശനംനടത്തി തിരിച്ച് നഗരത്തിലേയ്ക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.












Click it and Unblock the Notifications