വാഹനാപകടം: മലയാളി സഹോദരന്മാര്‍ ആന്ധ്രയില്‍ മരിച്ചു
അനന്തപുര്‍(ആന്ധ്രാപ്രദേശ്): ആന്ധ്രപ്രദേശില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലയാളി സഹോദരന്മാര്‍ മരിച്ചു.
ബാംഗ്ലൂര്‍ കൃഷ്ണരാജപുരം സേക്രഡ് ഹാര്‍ട്ട് ബ്രദറന്‍ സുപ്പീരിയര്‍ റെക്ടര്‍ ഫാ. സേവ്യര്‍(42), സഹോദരന്‍ പോള്‍സണ്‍(38)എന്നിവരാണ് മരിച്ചത്.
തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് സ്നേഹപുരം പൊന്തേക്കല്‍ ഔസേപ്പിന്റെ മക്കളാണിവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചാണ് അപകടം നടന്നത്.
പോള്‍സണ്‍ന്റെ ലോറി അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ക്കായി അന്തപുരില്‍ പോയി തിരിച്ച് ബാംഗ്ലൂരിലേയ്ക്കുവരും വഴി വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.
പോള്‍സണ്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുംവഴിയാണ് ഫാ. സേവ്യര്‍ മരിച്ചത്.












Click it and Unblock the Notifications