ഗൗരിയമ്മ പറഞ്ഞത് യാഥാര്‍ത്ഥ്യം: സുഗതന്‍
ആലപ്പുഴ: ആന്റണി മന്ത്രിസഭയെ അട്ടിമറിച്ച് കെ.കരുണാകരനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടന്നിരുന്നുവെന്ന ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് മുന്‍ എംഎല്‍എ ഡി. സുഗതന്‍.
ആന്റണി സര്‍ക്കാറിനെ മറിച്ചിട്ട് ബദല്‍ സര്‍ക്കാരുണ്ടാക്കുന്നതിനെക്കുറിച്ച് ഗൗരിയമ്മയോട് ചര്‍ച്ച ചെയ്യാന്‍ കെ. കരുണാകരന്‍ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതനുസരിച്ച് ഗൗരിയമ്മയെ കണ്ട് കാര്യം താന്‍ കാര്യം അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഗൗരിയമ്മ ഇക്കാര്യം വിസമ്മതിക്കുകയായിരുന്നുവെന്നും സുഗതന്‍ വെളിപ്പെടുത്തി.
മുന്‍മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ള, ടി.എം ജേക്കബ് എന്നിവരും ഇതേ ആവശ്യവുമായി ഗൗരിയമ്മയെ കണ്ടിരുന്നുവെന്നും സുഗതന്‍ പറഞ്ഞു.












Click it and Unblock the Notifications