Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്തായി ചാക്കോ എംഎല്‍എ അന്തരിച്ചു

കൊച്ചി: തിരുവമ്പാടി എംഎല്‍എ മത്തായി ചാക്കോ(47) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

രക്താര്‍ബുദത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്‍കിയതിനുശേഷമായിരുന്നു രോഗബാധ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ അദ്ദേഹത്തിന്റ സത്യപ്രതിജ്ഞാ ചടങ്ങ് ആശുപത്രിയില്‍ വെച്ചായിരുന്നു നടത്തിയത്. കേരളനിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സത്യപ്രതിജ്ഞ നടന്നത്.

സിപിഎം സംസ്ഥാന സമിതി അംഗമായിരുന്നു. കോഴിക്കോട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരിയായ മേഴ്സിയാണ് ഭാര്യ, അപര്‍ണ, രഞ്ജിത്ത് എന്നിവര്‍ മക്കളാണ്. മൃതദേഹം ഉച്ചയോടെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച തിരുവമ്പാടിയില്‍ നടക്കും.

ഇദ്ദേഹത്തോടുള്ള ആദരസൂചകമായി സിപിഎമ്മിന്റെ രണ്ടുദിവസത്തെ എല്ലാ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. 2001ല്‍ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് മത്തായി ചാക്കോ ആദ്യമായി നിയസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അതിന് മുമ്പ് 1987തിരുവമ്പാടിയില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെയാണ് ചാക്കോ സജീവ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്നത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഎം താമരശ്ശേരി ഏരിയാ സെക്രട്ടറിയായും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് സിപിഎം നേതാവ് ടി.കെ രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+