വിഷം ഉള്ളില്‍ച്ചെന്ന് അമ്മ മരിച്ചു,മകള്‍ ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: വിഷം ഉള്ളില്‍ച്ചെന്ന് നാല്പതുകാരിയായ മാതാവ് മരിച്ചു. മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട വെട്ടിപ്പുറം പൂവന്‍പാറ താന്നിക്കുഴിയില്‍ അസ്മയാണ് വിഷംകഴിച്ച് മരിച്ചത്. മകള്‍ ലീന(21)നെയാണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അസ്മയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്ന താജുദ്ദീന്‍(താജ-28)എന്നയാളെ വ്യാഴാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇയാള്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശിയാണ്. താജുദ്ദീന്റെ മരണവും അസ്മയുടെ മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയങ്ങളുണ്ട്.
സംഭവത്തില്‍ പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താജുദ്ദീന്റെ മൃതദേഹം പോസ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications