ഗൗരിയമ്മ സ്വയംഅപഹാസ്യയാകുന്നു: പിണറായി
ആലപ്പുഴ: തന്റെ രാഷ്ട്രീയ ഭൂതകാലം മറന്ന് തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ് കെ. ആര്‍ ഗൗരിയമ്മ സ്വയം അപഹാസ്യയാകുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.
ഗൗരിയമ്മ സിപിഎമ്മില്‍ നിന്നും വിട്ടുപോയതിനുശേഷം ഏതെങ്കിലും വ്യക്തികള്‍ അവരെക്കണ്ടു സംസാരിച്ചാല്‍ അതിന് രാഷ്ട്രീയവ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ വി.കെ സോമന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
ഗൗരിയമ്മയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത് വയലാര്‍ രവിയാണ്. എന്തും പറയാന്‍ മടിയില്ലാത്ത സാക്ഷിയാണ് അദ്ദേഹം- പിണറായി പറഞ്ഞു.












Click it and Unblock the Notifications