സമാധാന നോബല്‍ ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കിന്
ജനീവ: 2006ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കും ബാങ്ക് മേധാവിയും സാമൂഹ്യപ്രവര്‍ത്തകനുമായ മുഹമ്മദ് യൂനിസും അര്‍ഹരായി.
അടിസ്ഥാനതലത്തില്‍ സാമൂഹിക-സാമ്പത്തിക വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.
ദരിദ്രരായ ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ചെറുവായ്പാ പദ്ധതികള്‍ നടപ്പാക്കിയാണ് ബാങ്ക് ഗ്രാമീണ ജീവിതാവസ്ഥ മെച്ചപ്പെടുത്താന ശ്രമംനടത്തിയത്.
യൂനുസിന്റെ മേല്‍നോട്ടത്തിലാണ് ബാങ്ക് പദ്ധതി നടപ്പാക്കിയത്. ഗ്രാമീണ വനിതകള്‍ക്ക് ബാങ്ക് അനുവദിച്ച് വായ്പാ പദ്ധതികള്‍ വഴി നിരവധി വനിതകള്‍ സ്വയംതൊഴില്‍ രംഗത്ത് നേട്ടം കൈവരിച്ചിരുന്നു.












Click it and Unblock the Notifications