Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടിമറി ഗൂഡാലോചനയില്‍ പങ്കില്ല: ബാലകൃഷ്ണപ്പിള്ള

തിരുവനന്തപുരം: എ.കെ ആന്റണി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയില്‍ തനിയ്ക്ക് പങ്കില്ലെന്ന് മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപ്പിള്ള.

ഇത്തരത്തിലൊരു നീക്കം നടക്കുന്നതിനെപ്പറ്റി ആര്‍.താമരാക്ഷന്‍ തന്നെ അറിയിച്ചിരുന്നു. അതുശരിയല്ലെന്ന് അന്നുതന്നെ താന്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഗൗരിയമ്മ ഇത്തരമൊരു കാര്യം തന്നോട് പറഞ്ഞിട്ടില്ല. അവരുമായി അന്നും ഇന്നും വലിയ അടുപ്പമില്ല- ബാലകൃഷ്ണപിള്ള തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ശ്രമിക്കുക എന്നതില്‍ അസാധാരണമായി ഒന്നുംതന്നെയില്ല. എന്നാല്‍ അത്തരമൊരു ലക്ഷ്യത്തിനായി സിപിഎമ്മിനെപ്പോലെ ഒരു പാര്‍ട്ടി പണം വാഗ്ദാനം ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല.

ആന്റണി മന്ത്രിസഭയെ നിലനിര്‍ത്താന്‍വേണ്ടിയാണ് അന്ന് ദില്ലിയില്‍ പോയി സോണിയ ഗാന്ധിയെ കണ്ട് മുരളീധരനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടതുള്‍പ്പെടെയുള്ളനീക്കങ്ങള്‍ നടത്തിയത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+