സര്‍ക്കാര്‍ പാളിച്ചകള്‍ തിരുത്തും: ബര്‍ദാന്‍
കൊല്ലം: തുടക്കത്തിലെ പാളിച്ചകള്‍ മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ട് പോകുമെന്ന് സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ പറഞ്ഞു.
സി.ദിവാകരനടക്കമുളള ചില മന്ത്രിമാര്‍ക്ക് പരിചയക്കുറവ് മൂലം ചില പിഴവുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി അധികാരത്തലേറ്റിയ വി.എസ് സര്‍ക്കാരിന് ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വി.എസിനെ പോലെ അനുഭവസമ്പത്തുള്ള ഒരാള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും ബര്‍ദാന്‍ പറഞ്ഞു.
ഭരണ പരിചയക്കുറവ് മൂലമുണ്ടായിരുന്ന പല പ്രശ്നങ്ങളും മന്ത്രിമാര്‍ തന്നെ പരിഹരിച്ചു കഴിഞ്ഞതായി ബര്‍ദാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊല്ലത്ത് എഐവൈഎഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ബര്‍ദാന്‍.












Click it and Unblock the Notifications