കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഐസി വിമതര്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കി: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കാനുള്ള ഡിഐസി തീരുമാനത്തെ എതിര്‍ത്ത് പിന്മാറിയ നേതാക്കള്‍ക്ക് സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് പണം നല്‍കിയിട്ടുണ്ടെന്ന് കരുണാകരന്‍.

കോണ്‍ഗ്രസ് 50 ലക്ഷം രൂപ ഇങ്ങനെകൊടുത്തിട്ടുണ്ടെന്നാണ് തന്റെ അറിവെന്നും കരുണാകരന്‍ പറഞ്ഞു.

കെപിസിസിയ്ക്ക് ഇക്കാര്യം നിഷേധിയ്ക്കാന്‍ കഴിയുമോ? ഉണ്ടെങ്കില്‍ ആ അവസരം കാത്താണ് ഞാനിരിയ്ക്കുന്നത്-കരുണാകരന്‍ പറഞ്ഞു.

ആന്റണി സര്‍ക്കാരിനെ അട്ടിമറിയ്ക്കാനായി വി.എസ് അച്യുതാനന്ദന്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രചരണം മുഖ്യ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും തുടരുന്ന അനിശ്ചിതാവസ്ഥ ഈ സര്‍ക്കാരിന്റെ ഭരണ പരാജയത്തിന്റെ ഉത്തമ ഉദാഹരണമാണ്. സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം പോലും തകര്‍ച്ചയിലാണ്. പ്രഫഷണല്‍ കോളജുകളിലെ ഫീസ് നിശ്ചയിക്കാന്‍ പോലും സര്‍ക്കാരിനിതുവരെ കഴിഞ്ഞിട്ടില്ല - കരുണാകരന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് കെഎസ്യു (ഇന്ദിര)യുടെ ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X