ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍ വ്യാജം: കരുണാകരന്‍
തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ വെളിപ്പെടുത്തിയതുപോലെ ആന്റണി സര്‍ക്കാറിനെ മറിച്ചിടാനുള്ള യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഐസി നേതാവുമായ കെ. കരുണാകരന്‍.
ഉപമുഖ്യമന്ത്രിപദമോ സമാനമായ മറ്റെന്തെങ്കിലും കാര്യമോ ഗൗരിയമ്മയ്ക്കു വാഗ്ദാനം ചെയ്യാന്‍ വി. എസ് അച്യുതാനന്ദന്‍ തയ്യാറാവുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍നിന്ന് പരമാവധി വോട്ടുതേടാനുള്ള ശ്രമങ്ങളാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നടന്നത്തിയത്. അതിനപ്പുറം പ്രതിപക്ഷസഹായത്തോടെ സര്‍ക്കാറിനെ അട്ടിമറിയ്ക്കുക എന്നരീതിയിലുള്ള ശ്രമങ്ങളൊന്നും നടന്നിരുന്നില്ല- അദ്ദേഹം വ്യക്തമാക്കി.
വി.എസ് അച്യുാതന്ദന്‍ തന്നെയും തന്റെ പാര്‍ട്ടിയെയും എതിര്‍ക്കുന്നതിന്റെ കാരണമെന്താണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഡിഐസിയുമായി ധാരണയുണ്ടാക്കിയിരുന്നുവെങ്കില്‍ ഇടതുമുന്നണിയ്ക്ക് 125സീറ്റ് കിട്ടുമായിരുന്നു.
യുഡിഎഫ് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. എറ്റവും കുറഞ്ഞത് 30സീറ്റെങ്കിലും വേണമെന്നതായിരുന്ന ഡിഐസിയുടെ ആവശ്യം.
എങ്ങനെയെങ്കിലും സമവായത്തോടെ മുന്നോട്ടുപോകണമെന്നതായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ആഗ്രഹം എന്നാല്‍ ഉമ്മന്‍ചാണ്ടിയാണ് ആ ശ്രമങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചത്- കരുണാകരന്‍ ആരോപിച്ചു. -












Click it and Unblock the Notifications