മത്തായി ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: അന്തരിച്ച എംഎല്‍എ മത്തായി ചാക്കോയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ജന്മനാടായ തിരുവമ്പാടിയിലെ പാര്‍ട്ടിവക സ്ഥലത്താണ് സംസ്കാരം നടത്തിയത്.
ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
നിരവധി പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എളമരം കരീം, എസ്. ശര്‍മ, ഡോ തോമസ് ഐസക് , തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications