മത്തായി ചാക്കോയുടെ സംസ്കാരം ശനിയാഴ്ച
കോഴിക്കോട്: വെള്ളിയാഴ്ച അന്തരിച്ച തിരുവമ്പാടി എംഎല്‍എ മത്തായി ചാക്കോയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ സ്വദേശമായ തിരുവമ്പാടിയില്‍ സംസ്കരിയ്ക്കും.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പാര്‍ട്ടി ലോക്കല്‍ കമ്മറ്റി ഓഫീസിന് സമീപത്തുള്ള പൊതുസ്ഥലത്താണ് സംസ്കാരം നടത്തുക. എംഎല്‍എയുടെ മരണത്തില്‍ അനുശോചിച്ച് തിരുവമ്പാടിയില്‍ ശനിയാഴ്ച ഉച്ചവരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. മൃതദേഹം തിരുവമ്പാടിയിലും പൊതുദര്‍ശനത്തിന് വെയ്ക്കും.
വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട്ടെത്തിച്ച മൃതദേഹം കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു.
ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
ശനിയാഴ്ച രാവിലെ വിലാപയാത്രയായാണ് മൃദേഹം തിരുവമ്പാടിയിലേയ്ക്ക് കൊണ്ടുപോയത്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ , സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാര്‍, പാര്‍ട്ടിനേതാക്കള്‍ തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications