ചോദ്യചോര്‍ച്ച: 1.5 കോടി കൈക്കൂലി വാങ്ങി
കൊച്ചി: എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട് പരീക്ഷാഭവന്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് ഒന്നര കോടി രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തി.
പരീക്ഷാ ഭവന്‍ മുഖേന നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ക്രമക്കേട് നടന്നിട്ടുള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെയും ചെന്നൈയിലെയും ബാങ്കുകളില്‍ സിബിഐ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. 2001മുതല്‍ 2005 വരെയുള്ള അച്ചടിക്കരാറുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും സിബിഐ പരിശോധിച്ചിട്ടുണ്ട്.
2002 മുതല്‍ 2004 വരെ 1,85,93,000 രൂപ ലഭിച്ചുവെന്ന് രാജന്‍ ചാക്കോയുടെ വിശ്വനാഥാ പ്രിന്റേഴ്സിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പരീക്ഷാ ഭവനിലെ കണക്കനുസരിച്ച് ചാക്കോ ക്ലയിം ചെയ്തിരിക്കുന്നത് 3,27,01,471 രൂപയാണ്.
ഇതില്‍ വ്യത്യാസം വന്നിരിക്കുന്ന തുക രാജന്‍ ചാക്കോയുടെ ഭാര്യ അന്നമ്മചാക്കോയുടെ സ്വകാര്യ അക്കൗണ്ട് വഴിയോ അല്ലെങ്കില്‍ പണമായോ പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കും നല്‍കിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
പരീക്ഷാഭവന്‍ മുന്‍സെക്രട്ടറി വി.സാനു ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. പരീക്ഷാഭവന്റെ ഇടപാടുകളില്‍ ചെക്കുകളിലും വൗച്ചറുകളിലും വന്‍തോതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
408 വൗച്ചറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം വരുന്നതോടെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കാണ് അഴിമതിയില്‍ പങ്കുള്ളതെന്ന് കണ്ടെത്താന്‍ കഴിയും.
ഇതുകൂടാതെ മുന്‍ ഡിപിഐആയ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് അറിവായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റിലായ രവീന്ദ്രനുമായി ചേര്‍ന്ന് രാജന്‍ ചാക്കോയ്ക്ക് കരാര്‍ നല്‍കാന്നതുസംഹന്ധിച്ച് ഈ ഉദ്യോഗസ്ഥന്‍ ഗൂഡാലോചന നടത്തിയെന്ന് സിബിഐയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications