ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: നാലകത്ത് സൂപ്പിയെ ചോദ്യംചെയ്യും
കൊച്ചി: എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെ സിബിഐ ചോദ്യംചെയ്യും.
കേസുമായി ബന്ധപ്പെട്ട് അറസ്റിലായവരില്‍ ഒരാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യംചെയ്യാന്‍ സിബിഐതീരുമാനിച്ചത്.
മുന്‍ അഡീഷണല്‍ ഡിപിഐ ഗോപാലനെയും പരീക്ഷാഭവന്‍ മുന്‍ ഫിനാന്‍സ് ഓഫീസര്‍ അബ്ദുള്‍ ഷുക്കൂറിനെയും പ്രതികളാക്കി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഗോപാലന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ പന്ത്രണ്ട് പേരെ അറസ്റ് ചെയ്തു.
ഗോപാലന്‍ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന നാലകത്ത് സൂപ്പി, ഇ.ടി മുഹമ്മദ് ബഷീര്‍, എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമുഷ്ടിച്ചിട്ടുണ്ട്.
മന്ത്രിമാരുടെ അറിവില്ലാതെ ചോദ്യക്കടലാസ് അച്ചടിക്കാനുള്ള കരാര്‍ ചെന്നൈയിലെ രാജന്‍ ചാക്കോയ്ക്ക് നല്‍കാന്‍ ഇടയില്ലെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. അതിനാല്‍ ഇവരില്‍ നിന്നുകൂടിതെളിവെടുക്കേണ്ടിവരും.
അന്വേഷണം ഒക്ടോബര്‍ 31ന് അവസാനിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുകയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സാനുകൂടി അറസ്റിലാവുകയും ചെയ്ത സാഹചര്യത്തില്‍ അന്വേഷണം നീളാനിടയുണ്ട്.കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ എല്ലാ ചോദ്യപേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ തളിഞ്ഞത്.
ചോദ്യക്കടലാസ് അച്ചടിക്കാനുള്ള കരാര്‍ 2004ല്‍ കഴിഞ്ഞിരുന്നു. പുതിയ ടെന്‍ഡര്‍ നടപടികള്‍ എടുക്കാതെ ചെന്നൈയിലെ രാജന്‍ ചാക്കോയ്ക്ക് തന്നെ കരാര്‍ നല്‍കുകയായിരുന്നു. ഇതിന് വഴിയൊരുക്കിയത് സാനുവാണെന്നാണ് സിബിഐയുടെ ആരോപണം.












Click it and Unblock the Notifications